രുധിരം – ടൈറ്റിൽ പോസ്റ്റർ പുറത്ത്

നവാഗതനായ ജിഷോ ലോണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ‘രുധിരം’ എന്ന ചിത്രത്തിന്റ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടു. കന്നഡയിലെ പ്രശസ്തതാരം രാജ് ബി ഷെട്ടി മലയാളത്തിലേക്ക് എത്തുന്ന ചിത്രം കൂടിയാണിത്.
ചിത്രത്തിന്റെ പോസ്റ്റര്‍ ഇതിനോടകം തന്നെ ചര്‍ച്ചയായി കഴിഞ്ഞു. മലയാളികളുടെ പ്രിയതാരം അപര്‍ണാ ബാലമുരളിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

ഒണ്ടു മോട്ടേയ കഥേ’, ‘ഗരുഡ ഗമന ഋഷഭ വാഹന’ എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായും മികച്ച അഭിനേതാവായും പ്രേക്ഷകരുടെ പ്രീതി നേടിയ താരമാണ് രാജ് ബി ഷെട്ടി. റൈസിങ് സണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ വിഎസ്. ലാലനാണ് ‘രുധിരം’ നിര്‍മ്മിക്കുന്നത്. മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.
ജിഷോ ലോണ്‍ ആന്റണിയും ജോസഫ് കിരണ്‍ ജോര്‍ജും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. റോഷാക്കിലൂടെ ശ്രദ്ധേയനായ മിഥുന്‍ മുകുന്ദനാണ് രുധിരത്തിന് പശ്ചാത്തല സംഗീമൊരുക്കുന്നത്. സജാദ് കാക്കു ക്യാമറയും ഭവന്‍ ശ്രീകുമാര്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.

ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: ഷബീര്‍ പത്താന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: വിന്‍സന്റ് ആലപ്പാട്ട്, ആര്‍ട്ട്: ശ്യാം കാര്‍ത്തികേയന്‍, പോസ്റ്റര്‍ ഡിസൈന്‍: കഥ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിച്ചാര്‍ഡ്, സൗണ്ട് മിക്‌സ്: ഗണേഷ് മാരാര്‍, അസോസിയേറ്റ് ഡയറക്ടര്‍: അരു സൈമണ്‍, മേക്കപ്പ്: സുധി സുരേന്ദ്രന്‍, കോസ്റ്റിയൂം: ധന്യ ബാലകൃഷ്ണന്‍, വിഎഫ്‌എക്‌സ് സൂപ്പര്‍വൈസര്‍: ആനന്ദ് ശങ്കര്‍, ആക്ഷന്‍: റണ്‍ രവി, ഫിനാന്‍സ് കണ്‍ട്രോളര്‍: എംഎസ് അരുണ്‍, ലൈന്‍ പ്രൊഡ്യൂസര്‍: അവീന ഫിലിംസ്, പിആര്‍ഒ: എഎസ് ദിനേഷ്, സ്റ്റില്‍സ്: രാഹുല്‍ എം സത്യന്‍ എന്നവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →