കുന്നപ്പിള്ളിയുടെ അഭിഭാഷകര്‍ക്ക് എതിരെ കേസ്

കൊച്ചി: എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയ്‌ക്കെതിരായ കേസില്‍ അഭിഭാഷകര്‍ക്കെതിരേ കേസെടുത്തതില്‍ പ്രതിഷേധിച്ച് അഭിഭാഷകര്‍ ഹൈക്കോടതി ബഹിഷ്‌കരിച്ചു. 31.10.22 തിങ്കളാഴ്ച ഹൈക്കോടതിയിലെ കേസുകളില്‍ അവര്‍ ഹാജരായില്ല. അഭിഭാഷക അസോസിയേഷന്‍ തീരുമാനപ്രകാരമായിരുന്നു ബഹിഷ്‌കരണം.

ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കായി അഭിഭാഷകരുടെ ഓഫീസിലെത്തിയപ്പോള്‍ പരാതിക്കാരിയെ എല്‍ദോസ് കുന്നപ്പിള്ളി ആക്രമിച്ചെന്ന കേസിലാണ് അഡ്വ.സുധീര്‍, അഡ്വ.അലക്‌സ്, അഡ്വ.ജോസ് എന്നിവരെ പ്രതിചേര്‍ത്തു വഞ്ചിയൂര്‍ പോലീസ് കേസെടുത്തത്. അഡ്വ. അലക്സ് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ അംഗമാണ്. പോലീസ് പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് അഭിഭാഷകരെ പ്രതിചേര്‍ത്തതെന്ന് അഭിഭാഷക അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. അഭിഭാഷകര്‍ 1.11.22(ചൊവ്വാഴ്ച) എറണാകുളം ജില്ലാ കോടതി ബഹിഷ്‌കരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →