കോഴിക്കോട് ഗവ ജനറല്‍ ആശുപത്രിയില്‍ ഒഴിവുകള്‍

കോഴിക്കോട്: ഗവ ജനറല്‍ ആശുപത്രിയില്‍ കാത്ത് ലാബിലേക്ക് താല്‍ക്കാലിക ദിവസ വേതനാടിസ്ഥാനത്തില്‍ എക്കോ ടെക്‌നീഷ്യന് അപേക്ഷ ക്ഷണിക്കുന്നു. 2 വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. നവംബര്‍ 2നു രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ചേമ്പറില്‍ കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്. കാത്ത് ലാബിലേക്ക് താല്‍ക്കാലിക ദിവസ വേതനാടിസ്ഥാനത്തില്‍ അറ്റന്‍ഡര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 2 വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. നവംബര്‍ 5നു രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ചേമ്പറില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്.

കാത്ത് ലാബിലേക്ക് താല്‍ക്കാലിക ദിവസ വേതനാടിസ്ഥാനത്തില്‍ സി.എസ്. എസ്.ഡി ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 3 വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. നവംബര്‍ 3നു രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ചേമ്പറില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്.

കാത്ത് ലാബിലേക്ക് താല്‍ക്കാലിക ദിവസ വേതനാടിസ്ഥാനത്തില്‍ നഴ്‌സിങ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. നവംബര്‍ 4നു രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ചേമ്പറില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്. വിവരങ്ങള്‍ക്ക് 0495 2365367
കൂടുതല്‍ വിവരങ്ങള്‍ക്ക് ; 0495 2365367

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →