വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം തുടങ്ങി. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സെന്ററിൽ തൊഴിൽ – പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവ്വഹിച്ചു. വി.കെ പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, ഡയറക്ടർ ബോർഡ് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.  പരിപാടിയോടനുബന്ധിച്ച് ലഹരി വിരുദ്ധ ക്ലാസ്സും പ്രതിജ്ഞയും നടന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →