കണ്ണൂര്‍: മാഹിയില്‍ 20.670 ഗ്രാം നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍. ചൊക്ലി സ്വദേശി കരിയാലക്കണ്ടി റാഷിദ് കെകെ (24), തലശേരി നെട്ടൂര്‍ സ്വദേശി ഷാലിന്‍ റോബര്‍ട്ട് (25) എന്നിവരാണ് അറസ്റ്റിലായത്. 60,000 രൂപ വിലയുണ്ട് കസ്റ്റഡിയിലെടുത്ത ലഹരിയ്ക്ക്.
60,000 രൂപയുടെ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍പ്രദേശത്ത് മയക്കുമരുന്ന് വില്‍പന നടക്കുന്നതായി രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പുതുച്ചേരി എസ്എസ്പി ദീപിക ഐപിഎസിന്റെ നിര്‍ദേശാനുസരണമാണ് നടപടി. മാഹി പൊലീസ് സൂപ്രണ്ട് രാജശങ്കര്‍ രൂപീകരിച്ച പ്രത്യേക സ്‌ക്വാഡ് പള്ളൂര്‍ വയലിലെ കോ-ഓപ്പറേറ്റീവ് കോളജിന് സമീപത്തുവച്ചാണ് എംഡിഎംഎ പിടികൂടിയത്. പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ ശേഖര്‍ നേതൃത്വം നല്‍കി.മയക്കുമരുന്നിന് പുറമെ ഇരുചക്ര വാഹനം, 4,420 രൂപ, തൂക്കം നോക്കാനുപയോഗിക്കുന്ന ഡിജിറ്റല്‍ വേവിങ് മെഷീന്‍, മൂന്ന് മൊബൈല്‍ ഫോണുകള്‍, രണ്ട് എടിഎം കാര്‍ഡുകള്‍, ഒരു പോസ്റ്റല്‍ കാര്‍ഡ്, തലശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയിലെ നാല് ഐഡി കാര്‍ഡുകള്‍, ഒരു പേഴ്സ്, 20 പാക്കിങ് കവര്‍ എന്നിവയും പിടിച്ചെടുത്തു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ ശേഖര്‍, പള്ളൂര്‍ എസ്എച്ച്ഒ കെസി അജയകുമാര്‍, ക്രൈം ടീം അംഗങ്ങളായ എഎസ്‌ഐ കിഷോര്‍കുമാര്‍, എഎസ്ഐ പിവി പ്രസാദ്, പിസിശ്രീജേഷ് തുടങ്ങിയവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

