മുംബൈ: കൊക്കക്കോള കമ്പനിയുടെ ശീതളപാനീയമായ സ്പ്രൈറ്റ് ഇന്ത്യന്‍ വിപണിയില്‍ ബില്യണ്‍ ഡോളര്‍ ബ്രാന്‍ഡായി. 2022-ന്റെ മൂന്നാം പാദത്തില്‍ കമ്പനി വന്‍ വളര്‍ച്ച രേഖപ്പെടുത്തി. ഫ്രൂട്ട് ഡ്രിങ്ക് ബ്രാന്‍ഡായ മാസായും ഈ നേട്ടത്തെ പിന്തുണച്ചു.
റിട്ടേണ്‍ ചെയ്യാവുന്ന ബോട്ടിലുകളുടെയും സിംഗിള്‍ സെര്‍വ് പി.ഇ.ടി പാക്കേജുകളുടെയും വിപുലീകരണത്തിലൂടെ മിതമായ നിരക്കില്‍ ഇന്ത്യയില്‍ 2.5 ബില്യണ്‍ ഇടപാടുകള്‍ നടത്താനായെന്ന് കൊക്കക്കോള കമ്പനി ചെയര്‍മാനും സി.ഇ.ഒയുമായ ജെയിംസ് ക്വിന്‍സി പറഞ്ഞു. 2022 ന്റെ ആദ്യപകുതി മുതലാണ് കൊക്കക്കോളയുടെ ഈ ഗതിവേഗം തുടങ്ങിയത്. തങ്ങളുടെ ഇന്ത്യന്‍ ശീതളപാനീയ ബ്രാന്‍ഡായ തംസ് അപ്പ് 2021ല്‍ ബില്യന്‍ ഡോളര്‍ ബ്രാന്‍ഡായി മാറിയെന്ന് ജനുവരിയില്‍ കൊക്കക്കോള വ്യക്തമാക്കിയിരുന്നു. ആഗോളതലത്തില്‍ കൊക്കക്കോളയുടെ അഞ്ചാമത്തെ വലിയ വിപണിയാണ് ഇന്ത്യ.

