അച്ചം എന്‍ബതില്ലയേ എന്ന ചിത്രത്തിലൂടെ നിമിഷ സജയന്‍ തമിഴിലേക്ക്

അരുണ്‍ വിജയ്, ആമി ജാക്സണ്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലൂടെ നിമിഷ സജയൻ തമിഴിലേക്ക് . എഎല്‍. വിജയ് സംവിധാനം ചെയ്യുന്ന അച്ചം എന്‍ബതില്ലയേ എന്ന ചിത്രത്തിലൂടെ നിമിഷ സജയന്‍ തമിഴിലേക്ക് എത്തുന്നത്.ഈ ചിത്രത്തിൽ സുപ്രധാന വേഷ മാണ് സജയയുടേത്.

ലണ്ടന്‍ നഗര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന് ജി.വി. പ്രകാശ് കുമാര്‍ സംഗീത സംവിധാനം ഒരുക്കുന്നു.ഷിര്‍ദ്ദിസായി മുവീസാണ് നിര്‍മാണം.മലയാളത്തില്‍ തുറമുഖം, ചേര എന്നിവയാണ് റിലീസിന് ഒരുങ്ങുന്നത്. ഒരു തെക്കന്‍ തല്ലുകേസാണ് നിമിഷ നായികയായി അവസാനം തിയേറ്ററില്‍ എത്തിയ ചിത്രം.ഹവാ ഹവായി എന്ന ചിത്രത്തിലൂടെ അടുത്തിടെ നിമിഷ മറാത്തി സിനിമയുടെ ഭാഗമായിരുന്നു.അതേ സമയം സാരിയും നാടന്‍ ബ്ളൗസും സ്കര്‍ട്ടും ധരിച്ചുള്ള നിമിഷയുടെ ബോള്‍ഡ് ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ ശ്രദ്ധ നേടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →