2020-ല്‍ പുറത്തിറങ്ങിയ എനോല ഹോംസ് എന്ന ചിത്രത്തിന്റെ തുടര്‍ച്ചയായി നാന്‍സി സ്പ്രിംഗറിന്റെ അതേ പേരിലുള്ള യുവ അഡല്‍റ്റ് ഫിക്ഷന്‍ സീരീസിനെ അടിസ്ഥാനമാക്കി കൊണ്ട് വരാനിരിക്കുന്ന ഒരു മിസ്റ്ററി ചിത്രമാണ് എനോല ഹോംസ് 2.ഹാരി ബ്രാഡ്ബീര്‍ സംവിധാനം ചെയ്യുന്ന ഈ പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി.
ചിത്രത്തില്‍ മിലി ബോബി ബ്രൗണ്‍, എനോള ഹോംസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു, ഹെന്‍റി കാവില്‍ ഷെര്‍ലക് ഹോംസ് ആയി അഭിനയിക്കുന്നു, ലൂയിസ് പാര്‍ട്രിഡ്ജ്, അഡീല്‍ അക്തര്‍, സൂസി വോകോമ, ഷാരോണ്‍ ഡങ്കന്‍-ബ്രൂസ്റ്റര്‍, ഡേവിഡ് തെവ്‌ലിസ്, ഹെലീന ബോണ്‍ഹാം കാര്‍ട്ടര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പാര്‍ട്രിഡ്ജ്, കാവില്‍, ബോണ്‍ഹാം കാര്‍ട്ടര്‍ എന്നിവരും അവരുടെ റോളുകള്‍ വീണ്ടും അവതരിപ്പിക്കുന്നു. എനോള ഹോംസ് 2 2022 നവംബര്‍ 4-ന് നെറ്റ്ഫ്ലിക്സ് പുറത്തിറക്കും.

