എറണാകുളം മോഡൽ എൻജിനീയറിംഗ് കോളേജിൽ പുതിയതായി ആരംഭിച്ച ബി ടെക് കോഴ്‌സ് കമ്പ്യൂട്ടർ സയൻസ് ആന്‍റ് ബിസിനസ്സ് സിസ്റ്റംസ് (സി.എസ്.ബി.എസ്) ന്റെ ഉദ്ഘാടനം എൻ.പി.ഒ.എൽ കൊച്ചി ഡയറക്ടർ ഡോ: അജിത്കുമാർ നിർവഹിച്ചു. ഇന്ത്യയിലെ മുൻനിര ഐടി സ്ഥാപനമായ ടാറ്റ കൺസൾട്ടൻസി സർവീസിന്‍റെ സഹകരണത്തോടെയാണ് കോഴ്സ് നടത്തുന്നത്. സർക്കാർ എൻജിനീയറിംഗ് കോളേജുകളിൽ ഇതാദ്യമായാണ് ഒരു ഇൻ്റസ്ട്രിയുമായി ചേർന്ന് എൻജിനീയറിംഗ് ഡിഗ്രി പ്രോഗ്രാം ആരംഭിക്കുന്നത്. പ്രിൻസിപ്പൽ ഡോ: ജേക്കബ് തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി.സി.എസ് പ്രതിനിധിയായ സുജാത മാധവ്, കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഡോ: പ്രീത തെരേസ ജോയ്, പി.ടി.എ വൈസ് പ്രസിഡന്‍റ് അനൂപ് നായർ, സി.എസ്.ബി.എസ്. ഫാക്കൽറ്റി അഡ്വൈസർ മഞ്ജു കെ, ടി.സി.എസ് അക്കാദമിക്ക് റിലേഷൻസ് മാനേജർ സുമി കുര്യാക്കോസ്, അർഷിത എന്നിവർ സംബന്ധിച്ചു.
മോഡൽ എൻജിനീയറിംഗ് കോളേജിൽ പുതിയ കോഴ്സ് ആരംഭിച്ചു
