ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സയ്ക്ക് നിര്‍ണായകം

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ മുന്‍ ചാമ്പ്യന്‍ സ്‌പെയിനിലെ ബാഴ്‌സലോണയ്ക്കു നിര്‍ണായക മത്സരം. സി ഗ്രൂപ്പ് മത്സരത്തില്‍ അവര്‍ ജര്‍മന്‍ വമ്പനായ ബയേണ്‍ മ്യൂണിക്കിനെയാണ് നേരിടുന്നത്. നാല് കളികളില്‍ നിന്ന് നാല് പോയിന്റ് മാത്രം നേടിയ ബാഴ്‌സ മൂന്നാം സ്ഥാനത്താണ്. ഇന്റര്‍ മിലാനെതിരേ നടന്ന കഴിഞ്ഞ മത്സരത്തില്‍ 3-3 നു സമനില വഴങ്ങി തടിതപ്പിയതോടെയാണ് ബാഴ്‌സയുടെ നോക്കൗട്ട് സാധ്യതകള്‍ നിലനില്‍ക്കുന്നത്.

തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളും ജയിച്ച ബയേണ്‍ 12 പോയിന്റുമായി പ്രീ ക്വാര്‍ട്ടറില്‍ കടന്നു. നാല് കളികളില്‍നിന്ന് ഏഴ് പോയിന്റ് നേടിയ ഇന്റര്‍ മിലാന്‍ രണ്ടാം സ്ഥാനക്കാരാണ്. നാലു കളികളും തോറ്റ വിക്‌ടോറിയ പ്ലാസാന് അക്കൗണ്ട് തുറക്കാനായില്ല. ബയേണിനെതിരേ നടന്ന ലീഗിലെ 12 മത്സരങ്ങളില്‍ എട്ടിലും ബാഴ്‌സ തോറ്റു. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും ബയേണിനായിരുന്നു ജയമെന്നതും സാവിയുടെയും ശിഷ്യന്‍മാരുടെയും ഉറക്കം കെടുത്തും. 2020 ഓഗസ്റ്റ് 14 നു നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ 8-2 നു തോറ്റതാണ് ബാഴ്‌സയുടെ ഏറ്റവും വലിയ ദുരന്തം. ബി ഗ്രൂപ്പില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനും നിര്‍ണായകമാണ്. നാല് കളികളില്‍ നിന്നു നാല് പോയിന്റാണ് അവരുടെ നേട്ടം.

പത്ത് പോയിന്റുള്ള €ബ് ബ്രൂഗ് ഒന്നാം സ്ഥാനത്തും ആറ് പോയിന്റുള്ള എഫ്.സി. പോര്‍ട്ടോ രണ്ടാം സ്ഥാനത്തുമാണ്. മൂന്ന് പോയിന്റുമായി നാലാം സ്ഥാനത്തുള്ള ബയേണ്‍ ലവര്‍കൂസനാണ് അത്‌ലറ്റിക്കോയെ ഇന്നു നേരിടുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →