ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷന് യുവജനങ്ങള്‍ക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. നവംബര്‍ 15ന് കൊല്ലം പബ്ലിക് ലൈബ്രറി ഹാളില്‍ വച്ചാണ് പ്രസംഗ മത്സരം. വിജയികള്‍ക്ക് ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും ക്യാഷ് പ്രൈസും ഇ.എം.എസ് സ്മാരക ട്രോഫിയും യുവജനദിനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. 5 മിനിറ്റാണ് സമയം ലഭിക്കുക. വിഷയം 5 മിനിറ്റ് മുമ്പ് നല്‍കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ ബയോഡാറ്റയോടെ youthday2020@gmail.com എന്ന മെയില്‍ ഐ.ഡിയില്‍ ഒക്ടോബര്‍ 30ന് 5 മണിക്കകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 8086987262, 0471 2308630.
ഇ.എം.എസ് മെമ്മോറിയല്‍ പ്രസംഗമത്സരം
