ഗവര്‍ണര്‍ക്കെതിരായ രാജ്ഭവന്‍ മാര്‍ച്ചില്‍ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കാന്‍ ഇടതുമുന്നണി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകള്‍ക്ക് എതിരെ ഇടതുമുന്നണി പ്രഖ്യാപിച്ച രാജ്ഭവന്‍ മാര്‍ച്ചില്‍ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കാന്‍ തീരുമാനം. നവംബര്‍ 15നാണ് മാര്‍ച്ച്. ഇതോടനുബന്ധിച്ച് ജില്ലാ കേന്ദ്രങ്ങളില്‍ വന്‍ ജന പങ്കാളിത്തത്തോടെ പ്രതിഷേധ പരിപാടികളും നടത്തും.

രാജ്ഭവന് മുന്നില്‍ നടത്തുന്ന പ്രതിഷേധത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പങ്കെടുക്കും. പ്രതിഷേധ രീതി വിലയിരുത്താന്‍ എല്‍ഡിഎഫ് യോഗം ചേരും. ഗവര്‍ണര്‍ക്കെതിരായ സിപിഎമ്മിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം ഇന്നും നാളെയും പ്രതിഷേധ പ്രകടനങ്ങള്‍ നടക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →