വയനാട് ചീ​രാ​ലി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മണം : നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്ത്

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ചീ​രാ​ലി​ൽ വീ​ണ്ടും ക​ടു​വ​യി​റ​ങ്ങി. 24.10.2022ന് രാത്രി ഒൻപതോടെയാണ് കടുവയെ നാട്ടുകാർ കണ്ടത് . ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ അ​യ​ല​കാ​ട് രാ​ജ​ന്റെ പ​ശു​വി​നും പ​രി​ക്കേ​റ്റു. ഇ​തോ​ടെ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രംഗത്തെ​ത്തി. ഗൂ​ഡ​ല്ലൂ​ർ-​ബ​ത്തേ​രി റോ​ഡി​ൽ നാ​ട്ടു​കാ​ർ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്.

ചീ​രാ​ലി​ലും സ​മീ​പ​ത്തു​മാ​യി നേ​ര​ത്തെ പ​ശു​ക്ക​ളെ ക​ടു​വ കൊ​ന്നി​രു​ന്നു. മൂ​ന്ന് കൂ​ട് സ്ഥാ​പി​ച്ചെ​ങ്കി​ലും ക​ടു​വ​യെ പി​ടി​കൂ​ടാ​ൻ ഇതുവരെ ക​ഴി​ഞ്ഞി​ട്ടി​ല്ല. 18 കാ​മ​റ​ക​ളും സ്ഥാ​പി​ച്ചി​രു​ന്നു. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ടു​വ​യ്ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്.

ബ​ത്തേ​രി ടൗ​ൺ ഭാ​ഗ​ത്തു​ൾ​പ്പെ​ടെ പ​ല​യി​ട​ങ്ങ​ളി​ലും ക​ടു​വ​യെ ക​ണ്ടെ​ങ്കി​ലും പിടികൂടാൻ സാ​ധി​ച്ചി​ല്ല. ഇ​തെ​ല്ലാം ഒ​രു ക​ടു​വ​യാ​ണോ അ​തോ പ​ല ക​ടു​വ​ക​ൾ ഉ​ണ്ടോ എന്നും തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →