മാനന്തവാടിയിൽ പിഎഫ്‌ഐ പ്രദേശിക നേതാവ് അറസ്റ്റിൽ.

വയനാട്: മാനന്തവാടിയിലെ ടയർ കടയിൽ നിന്ന് വടിവാളുകൾ പിടിച്ചെടുത്ത സംഭവത്തിൽ പിഎഫ്‌ഐ പ്രദേശിക നേതാവ് അറസ്റ്റിൽ.കല്ലുമൊട്ടൻകുന്ന് സലീമിനെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കടയിൽ നിന്നുമാണ് 2022 സെപ്തംബറിൽ നാല് വടിവാളുകൾ കണ്ടെടുത്തത്. തുടർന്ന് ഒളിവിലായിരുന്ന സലീം ഇന്ന് പോലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. പ്രതിയെ ടയർ കടയിലും വീട്ടിലുമെത്തിച്ച്‌ തെളിവെടുപ്പ് നടത്തി.

അതേസമയം, ചാവക്കാട് പിഎഫ്‌ഐയുടെ മൂന്ന് മുൻ ഭാരവാഹികളെ കഴിഞ്ഞ ദിവസം യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ചാവക്കാട് അഞ്ചങ്ങാടി സ്വദേശികളായ ഷാജഹാൻ (37), ഇബ്രാഹിം 49), ഷെഫീദ് (39) എന്നിവരെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പിഎഫ്‌ഐ നിരോധിച്ചതിന് പിന്നാലെ പ്രതിഷേധ ജാഥ നടത്തിയ കേസിലായിരുന്നു അറസ്റ്റ്. പിഎഫ്‌ഐയുടെ ചാവക്കാട്, കടപ്പുറം മേഖലയിലെ നേതാക്കളായിരുന്നു അറസ്റ്റിലായ മൂന്നുപേരും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →