ന്യൂഡല്‍ഹി: കേരളത്തിലെ ഒന്‍പത് സര്‍വകലാശാലകളിലെ വി സിമാരുടെ കൂട്ടരാജി ആവശ്യപ്പെടുക വഴി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇല്ലാത്ത അധികാരമാണ് പ്രയോഗിക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയെ പിടിച്ചെടുക്കാനും തകര്‍ക്കാനുമുള്ള ശ്രമങ്ങളാണ് ഗവര്‍ണര്‍ നടത്തുന്നതെന്ന് യെച്ചൂരി ആരോപിച്ചു. ഗവര്‍ണറുടെ നടപടി നിയമപരമായി ചോദ്യം ചെയ്യും. ഗവര്‍ണറുടെ നീക്കങ്ങള്‍ക്ക് പിന്നില്‍ ഹിന്ദുത്വ അജണ്ടയാണ്. ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ ആവശ്യപ്പെടുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു