ദീപാവലി ആഘോഷം: മാർഗനിർദ്ദേശങ്ങൾ പാലിക്കണം

ദീപാവലിയുമായി ബന്ധപ്പെട്ട് പടക്കങ്ങൾ അടക്കമുള്ള കരിമരുന്നുകളുടെ പ്രയോഗത്തിൽ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. പടക്കങ്ങൾ രാത്രി എട്ടു മുതൽ 10 വരെ മാത്രമേ ഉപയോഗിക്കാവുവെന്ന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. ഗ്രീന്‍ കാറ്റഗറിയിലുള്ള കരിമരുന്ന് മാത്രമേ അനുവദിക്കൂ. 

ഏതെങ്കിലും സ്ഥലത്ത് നിര്‍ദ്ദേശങ്ങൾ പാലിക്കുന്നില്ലെന്ന് ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങള്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ തഹസിൽദാരുടെ ഓഫീസിലോ രേഖാ മൂലം അറിയിക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →