ആലുവയിൽ ലഹരിക്കെതിരെ ജാഗ്രതാ ദീപം

ലഹരിക്കെതിരെ സംസ്ഥാന സർക്കാരിന്റെ  നവകേരളം മുന്നേറ്റ പരിപാടിയുടെ ഭാഗമായി ആലുവ മുൻസിപ്പൽ ടൗൺഹാളിന്റെ മുൻപിലുള്ള ഗാന്ധി പ്രതിമയ്ക്ക് സമീപം അൻവർ സാദത്ത് എം.എൽ.എയുടെ നേതൃത്വത്തിൽ  ജാഗ്രതാ  ദീപം തെളിയിച്ചു. എക്സൈസ് ആലുവ സർക്കിൾ ഓഫീസിന്റെയും വിമുക്തി മിഷന്റെയും, വിവിധ വകുപ്പുകളുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ്, ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സി.മാർട്ടിൻ, കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദലി, ആലുവ നഗരസഭ വൈസ് ചെയർപേഴ്സൺ സൈജി ജോളി,ആലുവ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മുഹമ്മദ്‌ ഹാരിസ്,ആലുവ മുൻസിപ്പാലിറ്റി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ലത്തീഫ് പുഴുത്തറ, ഫാസിൽ ഹുസൈൻ, മിനി ബൈജു, സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നേതാക്കൾ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →