തിരുവനന്തപുരം: പാര്‍ട്ടിക്കു മുന്നിലും പൊതു സമൂഹത്തിലും നിഷ്‌കളങ്കത തെളിയിക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍. പാര്‍ട്ടിയുടെ എടുത്ത ഏത് തീരുമാനവും അംഗീകരിക്കുമെന്ന് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ എല്‍ദോസ് പറഞ്ഞു. പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്നും ശരിയല്ല. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്തും.കോണ്‍ഗ്രസില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്നു എന്നതിന്റെ സൂചനയാണ് തനിക്കെതിരായ നടപടി. നാളെ വീണ്ടും അന്വേഷണ സംഘത്തിനു മുമ്പില്‍ ഹാജരാകുമെന്നും എല്‍ദോസ് വ്യക്തമാക്കി.
നിഷ്‌കളങ്കത തെളിയിക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍
