ഞാന്‍ നിരപരാധി, യുവതി സ്ഥിരം പരാതിക്കാരി: കെ.പി.സി.സിക്ക് എല്‍ദോയുടെ വിശദീകരണം

തിരുവനന്തപുരം:തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് കെ.പി.സി.സിക്ക് എല്‍ദോസ് കുന്നപ്പിള്ളിയുടെ വിശദീകരണം. ബലാത്സംഗക്കേസില്‍ പ്രതിയായി ഒളിവില്‍പോയ എല്‍ദോസ് വക്കീല്‍ മുഖേനയാണ് പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയത്.കേസ് രാഷ്ട്രീയപ്രേരിതമാണെന്നും യുവതി മുമ്പും പലര്‍ക്കെതിരേ ഇത്തരം കേസുകള്‍ നല്‍കിയിട്ടുണ്ടെന്നും വിശദീകരണക്കുറിപ്പിലുണ്ട്. യുവതിക്കെതിരായ കേസുകളുടെ വിവരങ്ങളടക്കം ഉള്‍ക്കൊള്ളിച്ചാണ് ഈ മറുപടി.പി.ആര്‍. ഏജന്‍സി ജീവനക്കാരി എന്ന നിലയ്ക്കാണ് യുവതിയെ പരിചയപ്പെട്ടത്. യുവതിക്കെതിരേ നിരവധി കേസുകളുണ്ട്. പാര്‍ട്ടി നടപടി എടുക്കുംമുമ്പ് തന്റെ വിശദീകരണംകൂടി കേള്‍ക്കണമെന്നും കെ.പി.സി.സിക്ക് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധകാരന്റെ പ്രതികരണം. എല്‍ദോസ് നിരപരാധിയാണെന്നു പറയുന്നുണ്ടെങ്കിലും മുന്‍കൂര്‍ ജാമ്യം ലഭിച്ചെങ്കിലും പാര്‍ട്ടി നടപടിയുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആരോപണം ഉയര്‍ന്നയുടന്‍ എല്‍ദോസ് ഒളിവില്‍പോയത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്ന വികാരമാണ് നേതാക്കള്‍ക്ക്. പ്രതിപക്ഷനേതാവും കെ.പി.സി.സി പ്രസിഡന്റും ഉള്‍പ്പെടെ പല മുതിര്‍ന്ന നേതാക്കളും അതൃപ്തി പരസ്യമാക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ നടപടിക്കുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →