ഇടുക്കിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: ഇടുക്കി ഏലപ്പാറയിൽ അഞ്ചാംക്ലാസ് വിദ്യാർത്ഥി വിഷം ഉള്ളിൽ ചെന്ന് മരിച്ചു. ഹെലിബിറിയ, കിളിപാടി സ്വദേശി മാടപ്പുറം സതീഷിന്റെ മകൻ സ്റ്റെഫിൻ (11) ആണ് മരിച്ചത്. 20/10/22 വ്യാഴാഴ്ച രാവിലെ ഏഴരയോടെ മാതാപിതാക്കൾ പണിക്കുപോയ സമയത്താണ് സംഭവം. ഇതിനുശേഷം റോഡിലൂടെ നടന്നു പോകുമ്പോൾ കുഴഞ്ഞുവീണു. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. 19/10/22 ബുധനാഴ്ച സ്കൂളിൽ സഹപാഠികളിൽ ചിലരുമായി സംഘർഷം ഉണ്ടായിരുന്നു. ഇതേ തുടർന്ന് രക്ഷാകർത്താവിനെ വിളിച്ചുകൊണ്ടുവരാൻ നിർദ്ദേശിച്ചിരുന്നു. സ്റ്റെഫിന്റെ അമ്മ 21/10/22 വെള്ളിയാഴ്ച സ്കൂളിൽ എത്താമെന്ന് ക്ലാസ്സ് ടീച്ചറെ അറിയിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായികോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പീരുമേട് പോലീസ് അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →