തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എം എല്‍ എക്ക് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.കര്‍ശന ഉപാധികളോടെയാണ് കുന്നപ്പിള്ളിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ അംഗീകരിച്ചത്. ഈമാസം 22ന് അന്വേഷണ സംഘം മുമ്പാകെ ഹാജരാകണം. സംസ്ഥാനം വിട്ടുപോകാന്‍ പാടില്ല. ഫോണും പാസ്പോര്‍ട്ടും ഹാജരാക്കണം. സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രകോപന സന്ദേശങ്ങള്‍ ഇടരുതെന്നും ജാമ്യ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.എല്‍ദോസിന് ജാമ്യം ലഭിച്ചതില്‍ വിശദമായി പ്രതികരിക്കാനില്ലെന്ന് പരാതിക്കാരി വ്യക്തമാക്കി. കോടതി വിധിയോട് ഒന്നും പറയാനാകാത്ത മാനസികാവസ്ഥയിലാണ്. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നു.പെരുമ്പാവൂര്‍ കുന്നപ്പിള്ളിയിലെ എല്‍ദോസിന്റെ വീട്ടില്‍ വച്ചും തന്നെ മര്‍ദിച്ചതായും യുവതി പറഞ്ഞു.
ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എം എല്‍ എക്ക് മുന്‍കൂര്‍ ജാമ്യം
