അവയവ മാഫിയ: ഇതുവരെ സൂചനയില്ലെന്ന് പോലീസ്

കൊച്ചി: ഇലന്തൂര്‍ ഇരട്ടനരബലിക്കേസില്‍ അവയവ മാഫിയയ്ക്കു ബന്ധമുണ്ടെന്നതിനു ഇതുവരെ സൂചന ലഭിച്ചിട്ടില്ലെന്നു പോലീസ് വ്യക്തമാക്കി. എന്നാല്‍, അതിനുള്ള സാധ്യത അന്വേഷിച്ചുവരികയാണ്.പത്മയുടെ ശരീരാവശിഷ്ടത്തോടൊപ്പം കരളും ഹൃദയവും പ്രത്യേകമായി പ്ലാസ്റ്റിക് കവറിലാക്കി കുഴിച്ചിട്ടതു കണ്ടെത്തിയിട്ടുണ്ട്. ഇവ ഫോറന്‍സിക് പരിശോധന നടത്തി പത്മയുടേതെന്നു സ്ഥിരീകരിച്ചു. അവയവങ്ങള്‍ നഷ്ടപ്പെടാത്തതിനാല്‍ വില്‍പന നടത്തിയെന്ന് ഉറപ്പിക്കാനാവാത്ത സ്ഥിതിയാണ്. എന്നാല്‍, മറ്റ് അവയവങ്ങള്‍ക്ക് എന്തു സംഭവിച്ചു എന്നതിനും പത്മയുടെ കരള്‍ പാകം ചെയ്തു കഴിച്ചുവെന്ന സംശയത്തിനും ഉത്തരമായിട്ടില്ല. അവയവങ്ങള്‍ മുറിച്ചെടുത്തശേഷം ഏതെങ്കിലും കാരണത്താല്‍ ഇടപാടുകാര്‍ക്കു കൈപ്പറ്റാന്‍ കഴിയാത്തതാണോ എന്നതും സംശയിക്കുന്നു. കരള്‍ കവറിലാക്കി കുഴിച്ചിട്ടത് എന്തിനെന്ന ചോദ്യത്തിനു ബലിയുടെ അവശേഷിപ്പാണെന്നായിരുന്നു ലെലയുടെ മറുപടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →