കിടാരി പാർക്ക് പദ്ധതിക്ക് അപേക്ഷകൾ ക്ഷണിച്ചു

ക്ഷീരവികസന വകുപ്പിന്റെ 2022-23 സാമ്പത്തിക വർഷത്തെ മിൽക്ക് ഷെഡ് വികസന പദ്ധതിയുടെ ഭാഗമായി 50 കിടാരികൾ ഉൾപ്പെടുന്ന കിടാരി പാർക്ക് പദ്ധതിക്കായി അപേക്ഷകൾ ക്ഷണിച്ചു. വ്യക്തിഗത കർഷകർ, സംരംഭകർ, സ്വയംസഹായസംഘങ്ങൾ തുടങ്ങിയവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഒക്ടോബർ 31നകം  നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളുമായി ബന്ധപ്പെടേണ്ടതാണെന്ന് ക്ഷീരവികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →