തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ലത്തീൻ അതിരൂപതയുടെ ഉപരോധ സമരത്തിൽ സ്തംഭിച്ച് തലസ്ഥാന നഗരം. ദേശീയ പാത മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ വരെ എട്ടിടത്താണ് വള്ളവും വലയുമായി സമരക്കാർ തടിച്ചുകൂടിയത്. ആറ്റിങ്ങൽ, പൂവാർ, ഉച്ചക്കട , ചാക്ക, തിരുവല്ലം, സ്റ്റേഷൻ കടവ്, എന്നിങ്ങനെ ആറ് സ്ഥലങ്ങളിലാണ് റോഡ് ഉപരോധിച്ചത്. വള്ളങ്ങളും വലകളും കൊണ്ടാണ് മത്സ്യത്തൊഴിലാളി കൾ സമരത്തിനെത്തിയത്. പ്രധാനപ്പെട്ട ഏഴ് ആവശ്യങ്ങളാണ് മത്സ്യത്തൊഴിലാളികൾ സർക്കാരിന് മുന്നിൽ വെച്ചിരിക്കുന്നത്. ഇതിൽ ഒരെണ്ണം പോലും പരിഹരിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് സമരക്കാർ ആരോപിക്കുന്നു.
2022 ഒക്ടോബര് 17ന് രാവിലെ ഏഴുമണിയോടെ ഉപരോധക്കാർ എത്തിത്തുടങ്ങിയിരുന്നു. വള്ളവും വലയും മീൻ കുട്ടയുമായി സമരക്കാർ റോഡിൽ കുത്തിയിരുന്നു. വാഹനങ്ങൾ വഴിയിൽ തടഞ്ഞിട്ടു. ചാക്ക ബൈപ്പാസ് ജംഗ്ഷനിൽ ഗതാഗതം പൂർണമായും നിലച്ചു. ഫ്ലൈ ഓവറിന് മുകളിലും താഴെയും സർവ്വീസ് റോഡുകളും വരെ കയ്യടക്കി.
സമരക്കുരുക്കിൽ പെട്ട ആൾസെയിൻസ് കോളേജിലെ വിദ്യാർത്ഥികളുടെ ബസ്സ് ഒന്നര മണിക്കൂർ അനങ്ങാതെ കിടന്നു. ഞു. രണ്ടാം സെമസ്റ്റർ പരീക്ഷയ്ക്ക് എത്താനാകാതെ വിദ്യാർത്ഥികൾ വലഞ്ഞു. ചിലർ കിലോമീറ്ററുകൾ നടന്ന് ചെന്ന് പരീക്ഷ എഴുതി. വിമാനത്താവളത്തിലേക്കുള്ള റോഡുകളും സമരക്കാർ ഉപരോധിച്ചതോടെ 70 ഓളം പേർക്ക് യാത്ര മുടങ്ങി. സമയത്ത് വിമാനത്താവളത്തിലെത്താനാകാതെ ഏഴുപത് പേർക്കാണ് യാത്ര മുടങ്ങിയത്
ബാഗ് ചുമന്ന് ചിലർ നടത്തെന്നാൻ ശ്രമിച്ചു. ജീവനക്കാർ സമയത്ത് എത്താനാകാതെ മൂന്ന് വിമാനം വൈകിയെന്നും അദാനി എയർപോർട്ട് അധികൃതർ പറഞ്ഞു. ആറ്റിങ്ങലിൽ സമരക്കാർ ആംബുലൻസ് തടഞ്ഞെന്ന പരാതിയുണ്ട്. സമരം മുൻകൂട്ടിക്കണ്ട് ക്രമീകരണം ഒരുക്കാതെ പൊലീസ് പലയിടത്തും കാഴ്ചക്കാരായി. ഉച്ചയ്ക്ക് ഉപരോധം അവസാനിച്ചെങ്കിലും ചാക്കയടക്കമുള്ള സ്ഥലങ്ങളിൽ ഉച്ചയ്ക്ക് ശേഷവും സമരക്കാരുണ്ടായിരുന്നു.

