യശോധ നവംബര്‍ 11ന് തിയേറ്ററിൽ

സാമന്തയും ഉണ്ണി മുകുന്ദനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന യശോധ നവംബര്‍ 11ന് റിലീസ് ചെയ്യും.തെലുങ്കിന് പുറമെ നാല് ഭാഷകളിലായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്.

സാമന്ത യശോധ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ആക്ഷന്‍ രംഗങ്ങളുള്ള ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്നാണ് നേരത്തെ പുറത്തിറങ്ങിയ ടീസര്‍ നല്‍കുന്ന സൂചന. ഗര്‍ഭിണിയായ സാമന്തയുടെ കഥാപാത്രം ആക്ഷന്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നുവെന്ന് ടീസറില്‍ വ്യക്തമായിരുന്നു. വരലക്ഷ്മി ശരത്കുമാര്‍, റാവു രമേശ്, സമ്ബത്ത്, മുരളി ശര്‍മ്മ, ശത്രു, മധുരിമ, കല്‍പിക ഗേഷ്, ദിവ്യ ശ്രീപദ, പ്രിയങ്ക ശര്‍മ്മ എന്നിവരും അഭിനേതാക്കളാണ്.

ഹരിയും ഹരീഷും ചേര്‍ന്ന് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്ശ്രീദേവി മൂവീസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സിവലെങ്ക കൃഷ്ണ പ്രസാദാണ്.2018 ല്‍ പുറത്തിറങ്ങിയ യു-ടേണ്‍ എന്ന ചിത്രത്തിന് ശേഷം സാമന്ത ലീഡ് റോളിലെത്തുന്ന ചിത്രം കൂടിയാണ് യശോധ. യു-ടേണിന് ശേഷം സൂപ്പര്‍ ഡീലക്സ് ഉള്‍പ്പെടെ ഒരുപാട് സിനിമകള്‍ ചെയ്തെങ്കിലും ലീഡ് റോള്‍ ചെയ്യുന്ന സിനിമകള്‍ ഉണ്ടായിരുന്നില്ല. ശാകുന്തളമാണ് സാമന്തയുടെ വരാനിരിക്കുന്ന ചിത്രം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →