ഒക്ടോബർ 28 ന് റിലീസ് ചെയ്യാനിരിക്കുന്ന വെടിക്കെട്ടിലെ കല്യാണപാട്ട് റീലീസ് ചെയ്തു

കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളും തിരക്കഥാകൃത്തുക്കളുമായ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനമേഖലയിലേക്ക് പ്രവേശിക്കുന്ന ചിത്രമാണ് വെടിക്കെട്ട്. വിഷ്ണു ഉണ്ണികൃഷ്‌ണന്‍, ബിബിന്‍ ജോര്‍ജ്‌ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിലെ കല്യാണപാട്ട് റിലീസ് ചെയ്തു.

“ഇന്ദീവരം പോലെ” എന്ന ഗാനമാണ് റിലീസ് ആയിരിക്കുന്നത്. ബിബിന്‍ ജോര്‍ജ്, ഷിബു പുലര്‍കാഴ്ച എന്നിവരുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഷിബു പുലര്‍കാഴച്ച തന്നെയാണ്. ഗാനം ആലപിച്ചിരിക്കുന്നത് ഷിബു പുലര്‍ക്കാഴ്ച, ഹരി കണ്ടംമുറി, ജ്യോതിഷ് ബാബു, ജിതീഷ് ബാബു, സുബ്ബയ്യന്‍ പറവൂര്‍, വിനോദ് കലാഭവന്‍, സഞ്ജയ് ശങ്കര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ്.

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും തന്നെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഇരുന്നൂറോളം പുതുമുഖ താരങ്ങള്‍ ആണ് അഭിനയിക്കുന്നത്. പുതുമുഖം ഐശ്യര്യ അനില്‍കുമാര്‍ ആണ് ചിത്രത്തിലെ നായിക.

ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റ സഹ നിർമ്മാണം ജിയോ ജോസഫും, ഹന്നാന്‍ മാരാമുറ്റവും ആണ് . മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.ചിത്രം ഒക്ടോബര്‍ 28 ന് തീയേറ്ററുകളില്‍ എത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →