സുന്ദരിമാരുടെ ഗോൾഡൻ കണക്കുകളിൽ ദീപിക ഒമ്പതാം സ്ഥാനത്ത്

ആഗോള സെലബ്രിറ്റികൾക്കിടയിൽ നടന്ന ഗോള്‍ഡന്‍ റേഷ്യോ പ്രകാരമുള്ള സൗന്ദര്യ പട്ടിക പ്രസിദ്ധീകരിച്ചു. ബോളിവുഡ് നടി ദീപിക പദുക്കോണ്‍ മാത്രമാണ് ഇന്ത്യയില്‍ നിന്നും പട്ടികയിലുള്ളത്.

94.52 പോയിന്റുമായി ജോഡി കോമറാണ് ഒന്നാമതെത്തിയത്. സെന്‍ഡായ 94.37 പോയിന്റോടെ രണ്ടാം സ്ഥാനത്തും 94.35 പോയിന്റുമായി ബെല്ല ഹഡിഡ് മൂന്നാം സ്ഥാനത്തുമെത്തി. 91.22 പോയിന്റുമായി ദീപിക ഒമ്പതാം സ്ഥാനത്താണ്. ടെയ്ലര്‍ സ്വിഫ്റ്റ് (91.64), കിം കര്‍ദാഷിയാന്‍ (91.28), അരിയാന ഗ്രാന്‍ഡെ (91.81) എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവര്‍. നെറ്റ്ഫ്ലിക്സ് സീരീസ് സ്ക്വിഡ് ഗെയിമിലെ നായികയായ ജംഗ് ഹ്യൂയോണ്‍ 10-ാം സ്ഥാനത്താണ്.

ഷാരൂഖ് ഖാന്‍ നായകനായ ഓം ശാന്തി ഓമിലെ നായികയായാണ് ദീപിക ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം, ദീപികയ്ക്ക് ഇന്ത്യന്‍ സിനിമയില്‍ തന്റേതായ ഇടം നേടാന്‍ കഴിഞ്ഞു. പഠാന്‍ ആണ് ദീപികയുടെ വരാനിരിക്കുന്ന ചിത്രം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →