രുചിയേറും വിഭവങ്ങളൊരുക്കാന്‍ പുല്ലയില്‍ എല്‍. പി. എസില്‍ പുതിയ പാചകപ്പുര

പുല്ലയില്‍ ഗവണ്‍മെന്റ് എല്‍. പി. എസില്‍ പുതുതായി നിര്‍മ്മിച്ച പാചകപ്പുരയുടെയും സ്റ്റോര്‍ റൂമിന്റെയും ഉദ്ഘാടനം ഒ. എസ് അംബിക എം.എല്‍.എ നിര്‍വഹിച്ചു. പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. ശാന്തകുമാരി അധ്യക്ഷയായിരുന്നു.

സാധാരണക്കാരായ നൂറിലധികം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ ആറുലക്ഷം രൂപ ചെലവിട്ടാണ് പുതിയ പാചകപ്പുരയൊരുക്കിയത്. ഭക്ഷണം പാചകം ചെയ്യാന്‍ വൃത്തിയുള്ളതും മികച്ച സൗകര്യമുള്ളതുമായ പുതിയ പാചകപ്പുര  ലഭിച്ചതിന്റെ  സന്തോഷത്തിലാണ് കുട്ടികളും അധ്യാപകരും. പാചകത്തിനാവശ്യമായ സാധനങ്ങള്‍ സൂക്ഷിക്കാന്‍ അടുക്കളയോട് ചേര്‍ന്ന് സ്റ്റോര്‍ റൂമും സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികള്‍ക്കിരുന്നു ഭക്ഷണം കഴിക്കാനും ഇവിടെ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →