തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിയുടെ അറസ്റ്റ് നീളും. ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്നു ക്രൈം ഡിറ്റാച്ചെ്മന്റ് വിഭാഗം സൂചന നല്‍കി.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരും വരെ തത്കാലം അറസ്റ്റ് വേണ്ട എന്നാണ് പോലീസ് തീരുമാനം. എന്നാല്‍, ഒളിവില്‍ കഴിയുന്ന എല്‍ദോസിനെ കണ്ടുപിടിക്കാനുള്ള ഊര്‍ജിത ശ്രമം തുടുരുകയാണ്. പരാതിയില്‍ കൂടുതല്‍ ആളുകളെ പ്രതി ചേര്‍ക്കും. രണ്ട് അഭിഭാഷകര്‍ക്കും എല്‍ദോസിന്റെ സഹായിക്കുമെതിരേ യുവതി മൊഴി നല്‍കിയിരുന്നു. ഈ മൂന്നുപേരേയും ചോദ്യം ചെയ്യും. അതേസമയം, അറസ്റ്റിന് പോലീസിന്റെ മുന്നില്‍ മറ്റ് തടസങ്ങളില്ല. മൊബൈല്‍ ടവര്‍ കേന്ദ്രികരിച്ചുള്ള അന്വേഷണം രണ്ട് ദിവസങ്ങളിലായി തുടരുകയാണ്. ഒളിത്താവളം തിരിച്ചറിഞ്ഞ്, ജാമ്യാപേക്ഷ തള്ളുന്ന സാഹചര്യത്തില്‍ അന്നു തന്നെ എല്‍ദോസിനെ പിടികൂടാനാണ് പോലീസ് ഒരുങ്ങുന്നത്.

