കേരള ലളിതകലാ അക്കാദമി: ധനസഹായത്തിന് അപേക്ഷിക്കാം

ദൃശ്യകലാ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനു കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ഏകാംഗ പ്രദര്‍ശനത്തിനും സംഘപ്രദര്‍ശനത്തിനുമുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ഏകാംഗ/ദ്വയാംഗ കലാ പ്രദര്‍ശനത്തിന് 50,000 രൂപയും, മൂന്നു മുതല്‍ അഞ്ച് വരെ ഉള്‍പ്പെടുന്ന ഗ്രൂപ്പിന് 1,00,000 രൂപയുമാണ് അനുവദിക്കുന്നത്. ചിത്രം, ശില്പം, ഗ്രാഫിക്സ്(പ്രിന്റ് മേക്കിംഗ്), ന്യൂമീഡിയ, ഫോട്ടോഗ്രാഫി എന്നീ വിഭാഗങ്ങളിലാണ് പ്രദര്‍ശനത്തിനുള്ള ഗ്രാന്റ് നല്‍കുന്നത്. തിരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ സ്വന്തം രചനകളുടെ 8 x 6 ഇഞ്ച് വലിപ്പത്തിലുള്ള 10 കലാസൃഷ്ടികളുടെ കളര്‍ ഫോട്ടോഗ്രാഫുകള്‍, ലഘുജീവചരിത്രക്കുറിപ്പ് എന്നിവയടക്കം അക്കാദമിയുടെ വെബ് സൈറ്റില്‍ (www.lalithkala.org) ഓണ്‍ലൈന്‍ ലിങ്ക് വഴി അപേക്ഷിക്കണം. അപേക്ഷകര്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവരായിരിക്കണം. 2017 ഏപ്രിലിനുശേഷം ഏകാംഗപ്രദര്‍ശനത്തിനുള്ള ഗ്രാന്റ്  ലഭിച്ചിട്ടുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →