കൊച്ചി: പത്തനംതിട്ട ഇലന്തൂരിൽ നരബലിക്ക് ഇരയായ കൊച്ചി എളംകുളത്ത് താമസിച്ചിരുന്ന തമിഴ്നാട് ധർമപുരി സ്വദേശിനി പത്മയുടെ (50) മൃതദേഹം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് പത്മയുടെ കുടുംബം തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് കത്ത് നൽകി. മൃതദേഹം വിട്ടുകിട്ടാൻ ഇടപെടൽ ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്.
അതേസമയം, ഇലന്തൂരിൽ നിന്ന് കണ്ടെടുത്തത് സ്ത്രീകളുടെ മൃതദേഹമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. സ്ത്രീകളുടെ മൃതദേഹഭാഗങ്ങൾക്കൊപ്പം മൃഗങ്ങളുടെയോ മറ്റോ ശരീരഭാഗങ്ങൾ കൂടിക്കലർന്നിട്ടുണ്ടോ, വേറെ ആരുടെയെങ്കിലും മൃതദേഹങ്ങൾ ഉണ്ടോ തുടങ്ങിയ സംശയങ്ങൾ നേരത്തെ ഉയർന്നിരുന്നു.
രണ്ടു മൃതദേഹങ്ങളുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി. മൃതദേഹ സാംപിളുകൾ വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്മോർട്ടം. 61 ശരീരഭാഗങ്ങളാണ് പോസ്റ്റ്മോർട്ടത്തിന് എത്തിച്ചത്. ഇതിൽ 36 ശരീരഭാഗങ്ങളുടെ പരിശോധന 2022 ഒക്ടോബര് 12 ബുധനാഴ്ച നടത്തിയിരുന്നു.
പത്മയ്ക്കു പുറമേ കാലടി മറ്റൂരിൽ താമസിച്ചിരുന്ന റോസ്‌ലി (49) ആണ് കൊല്ലപ്പെട്ടത്. കേസിൽ അറസ്റ്റിലായ കൊച്ചി ഗാന്ധിനഗറിൽ താമസിക്കുന്ന മുഹമ്മദ് ഷാഫി (52), ഇലന്തൂർ കടകംപള്ളിൽ വീട്ടിൽ കെ.വി. ഭഗവൽ സിങ് (68), ഭാര്യ ലൈല (59) എന്നിവരെ എറണാകുളം ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതി ഈ മാസം 24 വരെ പൊലീസ് കസ്റ്റഡിയിൽ വീട്ടു

