എണ്ണക്കമ്പനികളുടെ നഷ്ടം നികത്താന്‍ 22,000 കോടി രൂപ

ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ടു വര്‍ഷം ഗാര്‍ഹിക പാചകവാതകം വിപണിവിലയേക്കാള്‍ കുറഞ്ഞനിരക്കില്‍ വിറ്റതുമൂലം മൂന്നു പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്കുണ്ടായ നഷ്ടം നികത്താനായി കേന്ദ്ര സര്‍ക്കാര്‍ 22,000 കോടി രൂപ നല്‍കും. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐ.ഒ.സി.), ഭാരത് പെട്രോളിയം കോര്‍പറേഷന്‍ (ബി.പി.സി.എല്‍.), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (എച്ച്.പി.സി.എല്‍) എന്നിവയ്ക്ക് ഒറ്റത്തവണയായി തുക നല്‍കുമെന്നു കേന്ദ്ര വാര്‍ത്ത വിതരണ, പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂര്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണു തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →