ഇമാമിനെ കൊലപ്പെടുത്താന്‍ ശ്രമം: പ്രതികള്‍ പിടിയില്‍

തിരൂര്‍: പടിഞ്ഞാറേക്കരയിലെ പള്ളിയിലെ ഇമാമിനെ മുന്‍വൈരാഗ്യത്താല്‍ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കൂട്ടായി സ്വദേശികളായ രണ്ടുപേരെ തിരൂര്‍ പോലീസ് പിടികൂടി. കൂട്ടായി വാടിക്കല്‍ സ്വദേശികളായ ചക്കപ്പന്റെ പുരക്കല്‍ മുബാറക്ക്(26), അസനാര്പുരക്കല്‍ ഇസ്മായില്‍(35) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കാട്ടിലെപള്ളി ബീച്ചില്‍ വച്ച് പ്രതികള്‍ ഇമാമിനെ ഇരുമ്പുവടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തലയ്ക്കു പിറകില്‍ ഗുരുതരമായി പരുക്കേറ്റ ഇമാമിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവശേഷം ഒളിവില്‍ ആയിരുന്ന പ്രതികളെ പെരുന്തുരുത്തി തൂക്കുപാലത്തിനു സമീപംവച്ചാണ് പോലീസ് പിടികൂടിയത്. തിരൂര്‍ സി.ഐ.: എം.ജെ. ജിജോ, എസ്.ഐ: വി. ജിഷില്‍, സീനിയര്‍ സി.പി.ഒ. ഷിജിത്ത്, സി.പി.ഒമാരായ അക്ബര്‍, അരുണ്‍, വിജീഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.തിരൂര്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →