ചെന്നൈ: ചലച്ചിത്രതാരം നയന്‍താരയ്ക്കും ഭര്‍ത്താവും സംവിധായകനുമായ വിഘേ്നഷ് ശിവനും വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്ന സംഭവത്തില്‍ തമിഴ്നാട് ആരോഗ്യമന്ത്രാലയം അന്വേഷണം തുടങ്ങി. ഇരുവരില്‍ നിന്നും വിശദമായി മൊഴിയെടുക്കാന്‍ ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ സര്‍വീസസിന് നിര്‍ദേശം നല്‍കിയതായി തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യന്‍ അറിയിച്ചു.
വാടകഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നതില്‍ നിയമലംഘനം നടന്നിട്ടുണ്ടോ എന്നാണ് അന്വേഷണം. വിവാഹം കഴിഞ്ഞ് 5 വര്‍ഷത്തിനു ശേഷവും കുട്ടികള്‍ ഇല്ലെങ്കില്‍ മാത്രമേ വാടക ഗര്‍ഭധാരണം നടത്താവൂ എന്നതടക്കമുള്ള കര്‍ശന വ്യവസ്ഥകളോടെ ഇക്കൊല്ലം ജനുവരി 26നു നിയമം ഭേദഗതി ചെയ്തിരുന്നു. സാമ്പത്തിക ലാഭത്തിനുവേണ്ടി വാടക ഗര്‍ഭധാരണം നടത്തുന്നത് നിയമവിരുദ്ധമാണ്. കഴിഞ്ഞ ജൂണ്‍ 9 നായിരുന്നു നയന്‍താര-വിഘേ്നഷ് വിവാഹം.

