ന്യൂഡല്‍ഹി: റെയില്‍വേ ജീവനക്കാര്‍ക്ക് 2021-2022 സാമ്പത്തിക വര്‍ഷത്തേക്ക് 78 ദിവസത്തെ വേതനത്തിനു തുല്യമായ ഉത്പാദനക്ഷമത-ബന്ധിത ബോണസ് നല്‍കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി.2021-22 സാമ്പത്തിക വര്‍ഷത്തേക്ക് ആര്‍.പി.എഫ്/ആര്‍.പി.എസ്.എഫ്. ഉദ്യോഗസ്ഥര്‍ ഒഴി-കെയുള്ള നോണ്‍-ഗസറ്റഡ് റെയില്‍വേ ജീവനക്കാര്‍ക്കാകും ബോണസ്. ഏകദേശം 11.27 ലക്ഷം ജീവനക്കാര്‍ക്ക് ഈ തീരുമാനത്തി-ന്റെ പ്രയോജനം ലഭിക്കും. ഇതിന് 1,832.09 കോടി രൂപ ചെലവാകും.