സംസ്ഥാനത്ത് വീണ്ടും പ്രണയപ്പക : യുവതിയെയും മാതാവിനെയും വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ചു

കണ്ണൂർ: പ്രണയം നിരസിച്ച പെൺകുട്ടിയേയും മാതാവിനേയും യുവാവ് വീട്ടിൽ അതിക്രമിച്ചു കയറി കുത്തി പരിക്കേൽപ്പിച്ചു. കണ്ണൂർ ന്യൂമാഹി ഉസ്സൻ മൊട്ടയിലാണ് സംഭവം. ന്യൂമാഹി എം.എൻ ഹൗസിൽ ഇന്ദുലേഖ, മകൾ പൂർണ എന്നിവർക്കാണ് കുത്തേറ്റത്.

മാഹി ചെറുകല്ലായി സ്വദേശി ജിനേഷ് ബാബു എന്ന 23-കാരനാണ് പെൺകുട്ടിയേയും അമ്മയേയും കുത്തിപരിക്കേൽപ്പിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്കായി മാഹി, തലശ്ശേരി ഭാഗങ്ങളിൽ പൊലീസ് തെരച്ചിൽ ആരംഭിച്ചു. പ്രതി ഒളിവിൽ പോയെന്നാണ് പൊലീസ് നൽകുന്ന സൂചന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →