സമൂഹ വനവത്കരണം: സെവന്‍ത് ഡേ സ്‌കൂളില്‍ ഫല വൃക്ഷത്തൈകള്‍ വിതരണം ചെയ്തു

സമൂഹ വനവത്കരണത്തിന്റെ ഭാഗമായി കലൂര്‍ സെവന്‍ത് ഡേ അഡ്വന്റിസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ഫല വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി.പുരുഷോത്തമന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.

പേര, സീതപ്പഴം എന്നിവ ഉള്‍പ്പെടുന്ന 500 തൈകളാണു കുട്ടികള്‍ക്കു വിതരണം ചെയ്തത്. കിഴക്കമ്പലം പഞ്ചായത്തില്‍ നിന്നാണു തൈകള്‍ ലഭ്യമാക്കിയത്. ഹെഡ്മാസ്റ്റര്‍ ഡി.ബാബു, സയന്‍സ് ക്ലബ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →