കേരളത്തില്‍ നരബലി; മൂന്ന് ജില്ല പോലീസ് സംയുക്തമായി അന്വേഷിക്കും, മൃതദേഹങ്ങള്‍ കണ്ടെത്താന്‍ പരിശോധന നടത്തുന്നു

കൊച്ചി: തിരുവല്ലയിലെ ദമ്പതികള്‍ക്ക് ഐശ്വര്യലബ്ധിക്കായി എറണാകുളം ജില്ലയിലെ രണ്ട് സ്ത്രീകളെ ബലി നല്‍കി. പെരുമ്പാവൂരിലെ ഏജന്റാണ് സ്ത്രീകളെ തിരുവല്ലയിലെത്തിച്ചത്. കടവന്ത്രയിലെ  ഒരു സ്ത്രീയെ കാണാനില്ലെന്ന പരാതിയാണ് പോലീസ് അന്വേഷിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാലിടിയിലെ ഒരു സ്ത്രീയേയും ബലി  നല്‍കിയെന്ന് തെളിഞ്ഞത്. 2022 സെപ്തംബർ മാസം 27നാണ് കടവന്ത്രയില്‍ നിന്ന് സ്ത്രീയെ കാണാതായത്. ഒരു സത്രീയെ കാലടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ജൂണിലും കാണാതായി. നരബലി നടന്നത് പത്തനംതിട്ട ജില്ലയിലെ ആറന്‍മുള പോലീസ് സ്റ്റേഷന്‍ പരിധിയിലാണ്. അതിനാല്‍ മൂന്ന് ജില്ലാ പോലീസ് മേധാവിമാരും ചേര്‍ന്നുള്ള സംയുക്ത അന്വേഷണമായിരിക്കും നടക്കുകയെന്ന് ദക്ഷിണമേഖല ഐ ജി പി പ്രകാശ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →