തമിഴ്‌നാട് സ്വദേശിനിയായ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ രണ്ട് സ്ത്രീകളുൾപ്പെടെ ആറ് പേര്‍ അറസ്റ്റില്‍

വയനാട്: വൈത്തിരിയിൽ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. തമിഴ്‌നാട് സ്വദേശിനിയായ യുവതിയുടെ പരാതിയിൽ രണ്ട് സ്ത്രീകളുൾപ്പെടെ ആറ് പ്രതികളെ വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

വൈത്തിരിയിലെ റിസോർട്ടിലും ഹോംസ്‌റ്റേയിലും എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. ഇടനിലക്കാരായ പേരാമ്പ്ര സ്വദേശി മുജീബ്, വടകര സ്വദേശി ഷാജഹാൻ, തമിഴ്‌നാട് തിരുപ്പൂർ സ്വദേശിനി ശരണ്യ, പാറശ്ശാല സ്വദേശിനി ഭദ്ര, മേപ്പാടി സ്വദേശി ഷാനവാസ്, വൈത്തിരി സ്വദേശി അനസുൽ ജമാൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കൽപ്പറ്റ ഡി.വൈ.എസ്.പി ജേക്കബിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതിപട്ടികയിലുള്ള സ്ത്രീകൾ യുവതിയെ ജോലി വാഗ്ദാനം ചെയ്ത് വയനാട്ടിൽ എത്തിച്ചുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →