എംഡിഎംഎ കടത്തിയ യുവാവ് പിടിയിൽ

തൃശൂർ: കൊടുങ്ങല്ലൂരിൽ അരിക്കിടയിൽ എംഡിഎംഎ കടത്തിയ യുവാവ് പിടിയിലായി. വാഹനപരിശോധനയ്ക്കിടയിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. എടവിലങ്ങ് കാര സ്വദേശി പാറാശ്ശേരി രമേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കൊടുങ്ങല്ലൂർ സിഐ ഇആർ ബൈജുവിൻറെ നേതൃത്വത്തിലായിരുന്നു റോഡിൽ വാഹനപരിശോധന. ഇതിനിടയിൽ ഹെൽമറ്റ് ധരിക്കാതെ രമേഷ് ബൈക്കിലെത്തി. പൊലീസ് ഇയാളെ തടഞ്ഞു. രേഖകൾ പരിശോധിക്കുന്നതിനിടെ രമേഷ് പരിഭ്രാന്തി പ്രകടിപ്പിച്ചു.

പൊലീസിന് തോന്നിയ സംശയമാണ് ബാഗ് പരിശോധിക്കാൻ കാരണം. അരിയടക്കമുള്ള സാധനങ്ങളായിരുന്നു ബാഗിലുണ്ടായിരുന്നത്.ഇതിൽ എംഡിഎംഎ ഒളിച്ചുകടത്തുക യായിരുന്നു.രമേഷ് ലഹരിക്ക് അടിമയാണെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →