ഓൺലൈൻ ചൂതാട്ടവും വാതുവെയ്പ്പും നിമവിരുദ്ധമാണെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം

ന്യൂഡൽഹി: ഓൺലൈൻ ചൂതാട്ട-വാതുവെപ്പ് പരസ്യങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് രാജ്യത്തെ ഓൺലൈൻ മാധ്യമങ്ങൾക്കും ഒടിടി പ്ലാറ്റ്‌ഫോമുകൾക്കും സ്വകാര്യ ടെലിവിഷൻ ചാനലുകൾക്കും കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ നിർദേശം.

ഏതാനും ഡിജിറ്റൽ മാധ്യമങ്ങളും ഒടിടി പ്ലാറ്റ്‌ഫോമുകളും ഓൺലൈൻ വാതുവെപ്പ് സൈറ്റുകളുടെ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഓൺലൈൻ ചൂതാട്ടവും വാതുവെയ്പ്പും നിയമവിരുദ്ധമാണെന്ന് മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

ഇത്തരം പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ മാറിനിൽക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടി ഉണ്ടാവുമെന്നും മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →