രക്തദാന ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

ഗാന്ധി ജയന്തി വാരാചരണത്തിന്റെ ഭാഗമായി രക്ത ദാനത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ച്  ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും തിരുവാങ്കുളം മഹാത്മ, കൊച്ചിൻ സൗത്ത് റോട്ടറി എന്നിവയുടെയും ആഭിമുഖ്യത്തിൽ  രക്തദാന ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. 

തൃപ്പൂണിത്തുറ ചിന്മയ  കോളേജ് ഓഫ് ആർട്സ് കൊമേഴ്സ് ആൻഡ് സയൻസ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ സഹകരണത്തോടെ നടത്തിയ സെമിനാർ പ്രിൻസിപ്പൽ ഡോക്ടർ സ്മിത ഹരികുമാർ ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ രാജ്കുമാർ അധ്യക്ഷത വഹിച്ചു. സെമിനാറിന് തിരുവാങ്കുളം മഹാത്മ രക്ഷാധികാരി എം രഞ്ജിത്ത് കുമാർ നേതൃത്വം നൽകി. ചടങ്ങിൽ എൻഎസ്എസ് അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ പ്രൊഫസർ പി ബിന്ദു, എൻ എസ് എസ് വൊളന്റീയർ സെക്രട്ടറിമാരായ നിരഞ്ജൻ ജയകുമാർ, അശ്വൻ ബിജോയ് എന്നിവർ സംസാരിച്ചു. സെമിനാറിൽ വിവിധ വിഭാഗങ്ങളിൽ നിന്നായി ഇരുന്നൂറോളം ബിരുദ വിദ്യാർത്ഥികൾ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →