കടുവ എന്ന ചിത്രത്തിനു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് കാപ്പ.ഈ ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. അപര്‍ണ ബാലമുരളി നായിക ആയി എത്തുന്ന ചിത്രത്തില്‍ ആസിഫ് അലിയും അന്ന ബെന്നും ആണ് മാറ്റ് പ്രധാന താരങ്ങള്‍. ഇപ്പോഴിതാ സിനിമയിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി.
ശംഖുമുഖി’ എന്ന ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ നോവലിനെ ആസ്‍പദമാക്കിയുള്ളതാണ് ചിത്രം. ചിത്രത്തില്‍ പ്രിഥ്വിരാജ് അവതരിപ്പിക്കുന്നത് ‘കൊട്ട മധു’ എന്ന കഥാപാത്രത്തെയാണ്. തിരുവനന്തപുരത്തെ ഒരു ഗാങ്സ്റ്റര്‍ ആണ്. കൊട്ട മധു ഒരു ഗാങ് ലീഡറാണ്.ഗണപതിക്കുറിയൊക്കെ ഇട്ട് നടക്കുന്ന ഒരു ഗംഭീര ഗാങ്സ്റ്റര്‍ ആയാണ് പ്രിത്വി എത്തുന്നത്. രണ്ട് ഭാഗമായിട്ടാകും ചിത്രം എത്തുക.
കാപ്പ ഒരുക്കുന്നത് ഡാര്‍ക്ക് ഷേഡ് മാസ് ആക്ഷന്‍ സിനിമയായിട്ടാണ്. ഇന്ദുഗോപന്‍ തിരക്കഥയും സംഭാഷണവും ഒരുക്കുന്ന കാപ്പയില്‍ മനോജ് പരമഹംസ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്ററുമാണ്. ജസ്റ്റിന്‍ വര്‍ഗീസ് സംഗീതം നിര്‍വഹിക്കുന്നു. സംവിധായകന്‍ വേണു ആയിരുന്നു ആദ്യഘട്ടത്തില്‍ കാപ്പ സംവിധാനം ചെയ്യാന്‍ ഇരുന്നത്. എന്നാല്‍, വേണു ഇതില്‍ നിന്ന് പിന്നീട് പിന്‍മാറുകയും ഷാജി കൈലാസ് പകരം ചിത്രത്തിന്റെ സംവിധായകന്‍ ആകുകയും ചെയ്യുകയായിരുന്നു.

