ഒട്ടാവ: ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാര്ക്ക് ജാഗ്രത നിര്‍ദേശവുമായി കാനഡ. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലൂടെയുള്ള യാത്രയ്ക്കാണ് മുന്നറിയിപ്പ. ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ ജാഗ്രത പാലിക്കണം. കുഴിബോബുകളുടെ സാന്നിധ്യവും അപ്രതീക്ഷിത സുരക്ഷ പ്രശ്നങ്ങളുമാണ് കാനഡ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങള്‍.
പാകിസ്താനുമായി പങ്കിടുന്ന അതിര്‍ത്തികളില്‍ 10 കിലോമീറ്റനുള്ളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. കൂടാതെ, അസം, മണിപ്പുര്‍ എന്നിവിടങ്ങളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണം. ഭീകരാക്രമണങ്ങളും സായുധ കലാപ സാധ്യതകളും ചൂണ്ടിക്കാട്ടിയാണ് ഈ നിര്‍ദേശം. രാജ്യത്തെമ്പാടുമുള്ള ഭീകരാക്രമണ ഭീഷണിയും മുഖവിലയ്ക്കെടുക്കണമെന്ന് കനേഡിയന്‍ സര്‍ക്കാര്‍ പറയുന്നു. സെപ്തംബര്‍ 27നാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് സര്‍ക്കാര്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തത്. അതേസമയം, ലഡാക്കിലേക്കുള്ള യാത്രയ്ക്ക് വിലക്കില്ല.
നേരത്തെ, സെപ്തംബര്‍ 23ന് കാനഡയിലുള്ള ഇന്ത്യന്‍ പൗരന്മാര്ക്കും വിദ്യാര്‍ത്ഥികള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും വംശീയ ആക്രമണങ്ങളിലും ജാഗ്രത പാലിക്കണമെന്നും പൗരന്മാര് വിവരങ്ങള്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു.

