മലയാളി വിദ്യാർഥിനി മംഗളൂരുവിലെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ

മംഗളൂരു: മലയാളി വിദ്യാർഥിനിയെ മംഗളൂരുവിലെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂർ തിമിരി ചെല്ലുവക്കോട് ദേവി നിവാസിൽ അമൃതയെ (25) ആണ് ബൽമട്ട റോഡിലെ റോയൽ പാർക്ക് ഹോട്ടൽ മുറിയിൽ 25/09/22 ഞായറാഴ്ച രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത്. അയ്യപ്പന്റേയും, ബാലാമണിയുടെയും മകളാണ്. ഭർത്താവ് സുബിൻ (ദുബായ് ) ശ്രീദേവി കോളേജിലെ അവസാന വർഷ എം എസ് ഡബ്ലിയു വിദ്യാർഥിനിയാണ്. സഹപാഠികൾക്കൊപ്പം മംഗളൂരുവിൽ പേയിംഗ് ഗസ്റ്റ് ആയി താമസിക്കുകയായിരുന്നു അമൃത.

26/09/22 തിങ്കളാഴ്ച അവസാന വർഷത്തെ ഒരു പരീക്ഷ മാത്രം നടക്കാൻ ബാക്കി നിൽക്കെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷാദമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് എഴുതിയ കുറിപ്പ് പോലീസ് കണ്ടെത്തി. മൃതദേഹം പരിശോധനയ്ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →