കോയംബത്തൂരിലെ ​ പെട്രോൾ ബോംബേറ്​ കേസുകളിൽ രണ്ട്​ എസ്​.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ

കോയമ്പത്തൂർ: നഗരത്തിലെ കുനിയമുത്തൂർ മേഖലയിലുണ്ടായ രണ്ട്​ പെട്രോൾ ബോംബേറ്​ കേസുകളിൽ രണ്ട്​ എസ്​.ഡി.പി.ഐ പ്രവർത്തകരെ അറസ്റ്റ്​ ചെയ്തതായി സിറ്റി പൊലീസ്​ കമീഷണർ വി.ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കോയമ്പത്തൂർ കുനിയമുത്തൂർ അറിവൊളി നഗർ ജേസുരാജ്​(32), തിരുവള്ളുവർ നഗർ ഇല്യാസ്​(34) എന്നിവരാണ്​ പ്രതികൾ. ഇവരെ 2022 സെപ്തംബർ 25 ഞായറാഴ്ച മജിസ്ട്രേട്ടിന്​ മുന്നിൽ ഹാജരാക്കി ജയിലിലടച്ചു.

കുനിയമുത്തൂരിൽ രഘുവെന്ന ഹിന്ദുമുന്നണി പ്രവർത്തകൻറെ വീടിന്​ മുന്നിൽ നിർത്തിയിട്ട കാറിന്​ നേരെയും കോവൈപുതൂരിലെ ബി.ജെ.പി പ്രവർത്തകനായ ഭരതിന്റെ വീട്ടിലേക്കും പെട്രോൾ ബോംമ്ബെറിഞ്ഞ കേസുകളിലാണ്​ ഇവർ അറസ്റ്റിലായത്​. ഏത്​ സാഹചര്യത്തിലാണ്​ ഇവർ കൃത്യം നടത്തിയതെന്ന്​ വിശദമായ അന്വേഷണത്തിലൂടെ മാത്രമെ അറിയാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

കോയമ്പത്തൂർ നഗരത്തിൽ പെട്രോൾ ബോംബേറുമായി ബന്ധപ്പെട്ട മറ്റു ആറു കേസുകളിലും അന്വേഷണം പുരോഗമിക്കുകയാണ്​. ചില കേസുകളിൽ പ്രതികളെക്കുറിച്ച്‌​ വ്യക്തമായ സൂചനകൾ ലഭിച്ചതായും ഇവർ ഉടനടി പിടിയിലാവുമെന്നും കമീഷണർ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →