ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി-20: ഇന്‍സിഡന്റ് കമാന്ററെ നിയമിച്ചു

സെപ്റ്റംബര്‍ 28 ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ദക്ഷിണ ആഫ്രിക്ക ക്രിക്കറ്റ് മത്സരത്തിന്റെ ഭാഗമായി അപടമുണ്ടായാല്‍ നേരിടാനും അനുബന്ധകാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കാനുമായി ഇന്‍സിഡന്റ് കമാന്‍ഡറെ നിയമിച്ചു. നെടുമങ്ങാട് തഹസില്‍ദാര്‍ (റവന്യ റിക്കവറി വിഭാഗം) നിസ എയെ ഇന്‍സിഡന്റ് കമാന്റര്‍ ആന്റ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റായും ഹസാര്‍ഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരനെ ടെക്‌നിക്കല്‍ അസിസ്റ്റന്റായും ദുരന്തനിവാരണ വിഭാഗം ക്ലാര്‍ക്കുമാരായ വിപ്രേഷ്‌കുമാര്‍ എന്‍.വി, അക്ബര്‍ ഷാ എന്നിവരെ അസിസ്റ്റൻ്റുമാരായും നിയമിച്ച് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഉത്തരവിട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →