സ്വന്തം കക്ഷിയെ വഞ്ചിച്ച് ലക്ഷങ്ങൾ തട്ടിയ അഭിഭാഷകൻ അറസ്റ്റിൽ

തിരുവനന്തപുരം: സ്വന്തം കക്ഷിയെ വഞ്ചിച്ച് ആറര ലക്ഷം തട്ടിയ അഭിഭാഷകൻ അറസ്റ്റിൽ. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകൻ അരുൺ നായരാണ് പിടിയിലായത്. പ്രവാസിയായ ഷെരീഖ് അഹമ്മദിനെയാണ് കബളിപ്പിച്ചത്. കോടതി വാറന്റിനെ തുടർന്ന് 24/09/2022 വഞ്ചിയൂർ പൊലീസാണ് അഭിഭാഷകനെ അറസ്റ്റ് ചെയ്തത്.

2022 ജൂലൈ 20ന് കേസിൽ ശിക്ഷ വിധിച്ചിരുന്നു. തട്ടിച്ച തുകയും നഷ്ടപരിഹാരവും ചേർത്ത് 9 ലക്ഷം നൽകാനായിരുന്നു ആലപ്പുഴ അഡീ.സെഷൻസ് കോടതി വിധി. എന്നാൽ വിധി പ്രകാരമുള്ള പണം പ്രതി നൽകിയില്ല. തുടർന്ന് കോടതി അറസ്റ്റ് വാറന്റ് അയക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചക്ക് ഹാജരാക്കി അടുത്ത മാസം ആറിനകം തുക നൽകണമെന്ന് കോടതി നിർദേശിച്ചു. ഇല്ലെങ്കിൽ 3 മാസം തടവ് ശിക്ഷ അനുഭവിക്കണമെന്ന വ്യവസ്ഥയിൽ കോടതി ജാമ്യത്തിൽ വിട്ടു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →