തിരുവനന്തപുരം: ഡല്‍ഹിയില്‍ ഷൂസും ചെരിപ്പുകളും നിര്‍മിക്കുന്ന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ഡല്‍ഹിയിലെ നരേല ഇന്‍ഡസ്ട്രിയല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് നില കെട്ടിടത്തിലാണ് 23/09/22 വെള്ളിയാഴ്ച വന്‍ തീപിടിത്തമുണ്ടായത്. അഗ്നിശമന സേനാ വാഹനങ്ങള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. 23/09/22 വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസവും
പ്രദേശത്ത് സമാനമായ രീതിയില്‍ തീപിടുത്തമുണ്ടായിരുന്നു.
ഡല്‍ഹിയില്‍ ഷൂ ഫാക്ടറിയില്‍ വന്‍ തീപിടിത്തം
