സംസ്ഥാനത്തുടനീളം ലഹരിവിരുദ്ധ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാൻ സർക്കാർ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം വ്യാപക ലഹരിവിരുദ്ധ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നു. ലഹരി വിരുദ്ധ പ്രചാരണ പരിപാടികളുടെ ഉദ്ഘാടനം 2022 ഒക്ടോബർ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും പരിപാടിയുടെ ഉത്ഘാടനത്തിന് പങ്കെടുക്കാനുള്ള സർക്കാർ ക്ഷണം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ നിരസിച്ചിരുന്നു. ഗവർണ്ണറും സർക്കാരും തമ്മിൽ പോര് ശക്തമായതിന് പിന്നാലെയാണ് പരിപാടിയിൽ പങ്കെടുക്കില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയത്.

ലഹരി വിരുദ്ധ പരിപാടിയുടെ ഉത്ഘാടനത്തിന് താൻ പങ്കെടുക്കില്ലെന്ന് ക്ഷണിക്കാൻ എത്തിയ തദ്ദേശസ്വയംഭരണ മന്ത്രി എംബി രാജേഷിനെയും ചീഫ് സെക്രട്ടറിയോടും ഗവർണർ വ്യക്തമാക്കി. ഓണംവാരാഘോഷ ഘോഷ യാത്രയിൽ ക്ഷണിക്കാത്തതിലെ അതൃപ്‌തിയും ഗവർണർ അറിയിച്ചിരുന്നു. 2022 ഒക്ടോബർ രണ്ടിനാണ് ലഹരി വിരുദ്ധ യോദ്ധാവ് പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തുടനീളം വ്യാപക ലഹരിവിരുദ്ധ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനാണ് സർക്കാർ തീരുമാനം.

ഇതിൻറെ ഭാഗമായി സംസ്ഥാനത്ത് ലഹരിവസ്തുക്കൾ കണ്ടെത്താൻ സംസ്ഥാന അതിർത്തികളിൽ റെയിഡും സ്‌കൂൾ, കോളേജ് ബസ് സ്റ്റോപ്പുകളിൽ പട്രോളിംഗും ശക്തമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. മുഖ്യമന്ത്രി അദ്ധ്യക്ഷനായി ലഹരിവിരുദ്ധ പ്രചരണത്തിന് രൂപീകരിച്ച സംസ്ഥാനസമിതി യോഗത്തിലാണ് തീരുമാനം. അതിർത്തികളിൽ പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ് എന്നിവർ ചേർന്ന് റെയിഡ് നടത്തും. ലഹരി വിരുദ്ധ പ്രചാരണത്തിൻറെ ഭാഗമായി പരിശോധന ശക്തമാക്കാനാണ് നിർദ്ദേശം.

ക്യാമ്പയിന്റെ ഗൗരവം ഉൾക്കൊണ്ട് മുഴുവൻ ജനവിഭാഗങ്ങളും മുന്നോട്ടു വരണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാർഡുകളിലെ പ്രധാന കേന്ദ്രത്തിലും ഗ്രന്ഥശാലകളിലും ഉദ്ഘാടന പരിപാടി സംഘടിപ്പിക്കും. ഉദ്ഘാടന പ്രസംഗം കേൾപ്പിക്കാനുള്ള സംവിധാനം ഓരോ കേന്ദ്രത്തിലും തയ്യാറാക്കണം. അതത് പ്രദേശത്തെ ജനപ്രതിനിധികൾ, വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും പ്രതിനിധികൾ, കലാകായിക പ്രതിഭകൾ തുടങ്ങി പരമാവധിപേരുടെ പങ്കാളിത്തം ഉറപ്പാക്കണം. വിദ്യാലയങ്ങൾക്ക് അവധിയാണെങ്കിലും പരിപാടി നടത്തുന്നതിനുള്ള നടപടിയുണ്ടാവണം. ഉദ്ഘാടന പരിപാടിയുടെ പ്രചരണം വ്യാപകമായി നടത്തണം. തദ്ദേശ പനതല/വാർഡ്തല/വിദ്യാലയസമതികൾ മുൻകൈയെടുത്ത് പ്രചരണ ബോർഡുകൾ സ്ഥാപിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →